തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എൽഡിഎഫ് തീരുമാനമായി. അടുത്തമാസം 15ന് സംസ്ഥാനത്ത് രാജ്‌ഭവനിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും. രാജ്‌ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്‌മയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ഇതോടെ ഏറെനാളായി വാക്കുകളിലൂടെ നടക്കുന്ന ഗവർണർ-സർക്കാർ പോര് തെരുവിലേക്ക് എത്തുകയാണ്.

 

സംസ്ഥാനത്തെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കും. സർവകലാശാലകളിലെ നിയമന വിഷയത്തിലും മന്ത്രിമാരുടെ അഭിപ്രായ പ്രകടനത്തിലും കടുത്ത എതിർപ്പ് ഗവർണർ പ്രകടിപ്പിച്ചതോടെയാണ് സർക്കാരുമായി ഗവർണറുടെ പോര് തുടങ്ങിയത്. മുൻ മന്ത്രിമാരടക്കം സിപിഎം നേതാക്കൾക്കെതിരായ സ്വപ്‌നയുടെ ആരോപപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം.വി ഗോവിന്ദൻ അറിയിച്ചു. അപവാദ പ്രചാരണങ്ങൾ തുടർക്കഥയാണെന്നും എപ്പോഴും പ്രതികരിക്കേണ്ട ബാദ്ധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌നയുടെ ആരോപണങ്ങൾക്ക് പിന്നിൽ പ്രതിപക്ഷമാണെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. യഥാർത്ഥ പ്രശ്‌നമായ സ്വർണക്കടത്ത് കേസിൽ നിന്നും വഴിതിരിച്ചുവിടാനാണ് ഈ ആരോപണങ്ങളെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here