പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമുമദ്ഖാനെതിരേ പരസ്യമായി ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പതു സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശത്തെ മുഖ്യമന്ത്രി തള്ളി. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ദുരുപയോഗ ചെയ്യുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും പാലക്കാട്ടു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.

വൈസ് ചാന്‍സലറുടെ നിയമനാധികാരി ഗവര്‍ണര്‍ ആണ്. നിയമനം ചട്ട വിരുദ്ധമാണെങ്കില്‍ പ്രാഥമിക ഉത്തരവാദി ഗവര്‍ണര്‍ തന്നെയാണ്. അപ്പോള്‍ ആരാണ് രാജി വയ്‌ക്കേണ്ടത്? ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ചിന്തിക്കണം. കെ.ടി.യു. ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീല്‍ സാദ്ധ്യതയുണ്ട്. സുപ്രീംകോടതി ഉത്തരവ് കെ.ടി.യു. വിസിക്ക് മാത്രമേ ബാധകമാകൂ. മറ്റ് വിസിമാര്‍ക്ക് ബാധകമല്ല. അവരോട് രാജി ആവശ്യപ്പെടന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചുവിടാന്‍ വ്യവസ്ഥയില്ല. വിസിമാരേ നീക്കം ചെയ്യുന്നതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്.

 

ഗവര്‍ണറുടേത് അസ്വഭാവിക നടപടിയാണ്. ഇത് സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിലുള്ള കടന്നു കയറ്റമാണ്. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നത്. വിസിമാരുടെ വാക്കുകള്‍ കേള്‍ക്കാതെയാണ് നടപിയടുത്തത്. രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഗവര്‍ണര്‍ക്ക് ഉള്ളത്. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം. ചില കാര്യങ്ങള്‍ നടത്താന്‍ ഗവര്‍ണര്‍ അത്യുല്‍സാഹം കാണിക്കുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. അമിതാധികാരം പ്രയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് നടക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പിടാതെ ഗവര്‍ണര്‍ മനപൂര്‍വം വൈകിക്കുന്നു. ഇത് നിയമസഭയോടുള്ള അവഹേളനമാണ്.
ബില്ലുകള്‍ ചോദ്യംചെയ്യാനുള്ള അധികാരം കോടതികള്‍ക്ക് മാത്രമാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ പുതിയ ആളെ നിയമിക്കുന്നതിനോ കഴിയില്ല. ഇക്കാര്യത്തിൽ മുഖ്യന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here