കോഴഞ്ചേരി: രാഷ്ട്രീയ സ്വയം സേവക സംഘം ശബരിഗിരി ജില്ലാ കാര്യാലയ സമിതിയുടെ
നേതൃത്വത്തിൽ നടത്തിയ ദീപാവലി കുടുംബസംഗമം വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രവാസി കാര്യ വകുപ്പ് മുൻ ചെയർമാനും നാഷണൽ കൌൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി (NCCH) ചെയർമാനുമായ ജോസ് കോലത്ത് കോഴഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു.


“വിശ്വഗുരു” എന്ന പദവി ഭാരതത്തിനു ലഭിച്ചത് നമ്മുടെ ഭൗതിക നേട്ടങ്ങൾ കൊണ്ട് മാത്രമല്ലെന്നും, സനാതനമായ ആധ്യാത്മിക പൈതൃകത്തിൽ കൂടെ ലഭിച്ച അറിവിന്റെ പ്രകാശം ലോകത്തിനു പകർന്നു കൊടുത്തത്‌ കൊണ്ടാണെന്നും, തലമുറകളിലേക്ക് അത് കൂടുതലായി വ്യാപിക്കാൻ ദീപാവലിയുടെ പ്രകാശം ഇടയാക്കട്ടെയെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ശ്രീ. ജോസ് കോലത്ത് പറയുകയുണ്ടായി.

കാര്യാലയ സമിതി പ്രസിഡന്റ് ശ്രീ. ആർ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രകാശത്തിന്റെ വലുപ്പം എത്രയെന്നതല്ല, സ്വയം പ്രകാശിച്ചു, അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന മിന്നാമിനുങ്ങിന്റെ മനസാണ് നമുക്കുണ്ടായിരിക്കേണ്ടത് എന്ന വിഷയാവതരണത്തിൽ ഊന്നിയ ഒരോ പ്രസംഗങ്ങളും വേറിട്ട അനുഭവമാണ് ഒരുക്കിയത്.

ബാല ഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. ആർ. പ്രസന്ന കുമാർ ദീപാവലി സന്ദേശം നൽകി. സന്ധ്യക്ക്‌ വിളക്ക് കൊളുത്തിയാൽ മാത്രം പോരാ, കുടുംബാങ്ങങ്ങൾ ചുറ്റുമിരുന്ന് പ്രാർത്ഥിക്കുന്ന പാരമ്പര്യം നാം കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

തിന്മയിൽ നിന്ന്‌ നന്മക്കുള്ള വിജയമാണ് ദീപാവലിയെന്നും, ഇന്ന്‌ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന തിന്മയിൽ നിന്നും വിമോചനം ലഭിക്കാൻ ജാതി മത ഭേദമെന്യേ ഒത്തൊരുമിക്കണ മെന്നും, ആത്മനിർഭരത കൈവരിച്ചു രാഷ്ട്രനിർമാണത്തിൽ പങ്ക് ചേരണമെന്നും ആർ.എസ്.എസ്. സംസ്ഥാന കാര്യകാരിയും ഗോസേവാ പ്രമുഖുമായ
ശ്രീ. കെ. കൃഷ്ണൻകുട്ടി പ്രസംഗത്തിൽ ആഹ്വാനം ചെയ്‌തു.

ആർ.എസ്. എസ്. ജില്ലാ കാര്യ വാഹ് ശ്രീ. അനിൽ കുമാർ ആശംസാ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീമതി. ഗീതു മുരളി ആശംസകൾ അറിയിച്ചു. വർണ്ണാഭമായ ദീപക്കാഴ്ചയും തുടർന്നുള്ള മധുരപലഹാര വിതരണവും ദീപാവലി കുടുംബസംഗമത്തിന്റെ മാധുര്യം വർധിപ്പിച്ചു. കാര്യാലയ സമിതി സെക്രട്ടറി ശ്രീ. ആർ. രാജേഷ് കോളത്ര സ്വാഗത പ്രസംഗവും, കാര്യാലയ സമിതി സംയോജക് ശ്രീ. കെ. രമേശ് കുമാർ കൃതജ്‍ഞതയും രേഖപ്പെടുത്തി.

ആർ.എസ്.എസ്. സംസ്ഥാന കാര്യകാരിയും ഗോസേവാ പ്രമുഖുമായ
ശ്രീ. കെ. കൃഷ്ണൻകുട്ടി.
ബാല ഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. ആർ. പ്രസന്ന കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here