ഗവര്‍ണര്‍ക്ക് പകരം ആരായിരിക്കണം ചാന്‍സലര്‍ എന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കാനാണ് തീരമാനം. ഓരോ സര്‍വകലാശാലായ്ക്കും ഓരോ ചാന്‍സലര്‍മാര്‍ വരും.

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഓര്‍ഡിനന്‍സ് നിലവില്‍ വരാന്‍ ഗവര്‍ണര്‍ ഒപ്പിടണം. ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് ഉറപ്പാണെങ്കിലും അദ്ദേഹത്തോടുള്ള എതിര്‍പ്പ് പ്രകടമാക്കാനുള്ള ഉപായമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. നിയമവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്.

തമിഴ്്നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബി.ജെ.പി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് ഈ സംസ്ഥാനങ്ങളുടെ ആക്ഷേപം. കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി ഇതര സര്‍ക്കാരുകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക കൂടിയാണ് കേരള സര്‍ക്കാരും ഇതുവഴി ഉദ്ദേശിക്കുന്നത്.

ഗവര്‍ണര്‍ക്ക് പകരം ആരായിരിക്കണം ചാന്‍സലര്‍ എന്ന കാര്യത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍മാരാക്കാനാണ് തീരമാനം. ഓരോ സര്‍വകലാശാലായ്ക്കും ഓരോ ചാന്‍സലര്‍മാര്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here