തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. മാര്‍ച്ചില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയിലെ ഏതാനും ജീവനക്കാര്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുകയായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമരത്തില്‍ ജീവനക്കാര്‍ പങ്കെടുത്തോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

 

സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സമരങ്ങളില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധമാണ്. ഈ മാസം 15നായിരുന്നു എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here