തൊടുപുഴ: ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തുറന്ന കടകളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ശളബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഹര്‍ത്താല്‍ രാവിലെ മുതല്‍ സമാധാനപരമാണ്.

ഭൂസമര പ്രവര്‍ത്തകരുമായി മന്ത്രി പി.രാജീവ് ഇന്ന് ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചൂ. ഭൂപതിവ് ചട്ടത്തില്‍ മാറ്റം വരുത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് വളയുമെന്നും നിയമഭേദഗതിക്ക് ശേഷമേ ഇടുക്കിയിലേക്ക് മടങ്ങുവെന്നും യു.ഡി.എഫ് ജില്ലാ നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here