തൃശൂര്‍: ചെറുതുരുത്തിയില്‍ ചെത്തുതൊഴിലാളി വെട്ടേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ചെറുതുരുത്തി വാഴാലിക്കാവില്‍ കുന്നുമ്മാര്‍തൊടി വാസു (56) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ചെത്തുതൊഴില്‍ കഴിഞ്ഞ് തോട്ടത്തില്‍ നിന്ന വാസുവിനെ സുഹൃത്ത് ഗിരീഷ്
ആണ് വെട്ടിയത്.
സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ ജയന് കുത്തേറ്റു. ഇയാഴെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഗിരിഷിനായി തിരച്ചില്‍ തുടരുന്നു.