തിരുവനന്തപുരം : ആയുർവേദ റിസോർട്ട് വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വിശദീകരണം നൽകി. റിസോർട്ടി?​ തനിക്ക് നിക്ഷേപമില്ലെന്ന് ഇ.പി വിശദീകരണത്തിൽ വ്യക്തമാക്കി. ഭാര്യക്കും മകനും നിക്ഷേപമുണ്ടെന്ന് സമ്മതിച്ച ഇ.പി അത് അനധികൃതമല്ലെന്നും പറഞ്ഞു. ഇരുവർക്കും സി.പി.എമ്മിൽ ഔദ്യോഗിക പദവിയില്ലാത്തതിനാൽ പാർട്ടിയെ അറിയിച്ചില്ല. 12 വർഷം ബിസിനസ് ചെയ്ത വരുമാനമാണ് റിസോർട്ടിൽ നിക്ഷേപിച്ചത്. മകന്റെ നിർബന്ധ പ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയത്. രണ്ടു പേരുടെയും വരുമാന സ്രോതസ് പാ‌ർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ഇ.പി വിശദീകരിച്ചു.

 

അതേസമയം ആരോപണത്തിൽ ഇ.പി ജയരാജനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട്. അന്വേഷണം വേണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നാണ് ധാരണ. .സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.പി. ജയരാജൻ തയ്യാറായില്ല. എല്ലാവർക്കും ‘ഹാപ്പി ന്യൂ ഇയർ’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സംസ്ഥാന പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ദിവസം പി.ബി നിർദ്ദേശിച്ച സാഹചര്യത്തിൽ വിഷയം ഇന്ന് ചർച്ചയ‌്ക്കെടുത്തത്.

 

വിഷയം സർക്കാരിനെതിരായ ആയുധമായി പ്രതിപക്ഷം ഏറ്റെടുത്തിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള ബദൽ പ്രചരണപരിപാടികളും സി.പി.എം ആലോചിക്കുന്നുണ്ട്. വിഭാഗീയത വീണ്ടും ശക്തിപ്പെടാതെയും നോക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here