കണ്ണൂര്‍: ഭരണഘടനയെ അവഹേളിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സജി ചെറിയാന്‍ തിരികെ മന്ത്രിസഭയില്‍ എത്തുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സത്യപ്രതിജ്ഞ നടക്കുന്ന ജനുവരി നാലിന് കെപിസി.സി കരിദിനം ആചരിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

സര്‍ക്കാര്‍ എവിടെയാണ് നീതിപൂര്‍വ്വവും നിയമപരവുമായി പ്രവര്‍ത്തിച്ചത്. ഇ.പി ജയരാജനെതിരെ അന്വേഷണം വേണ്ടെന്ന് സിപിഎം വച്ചു. അത് ഭരണഘടനാപരവും നിയമാനുസൃതവുമാണോ. സാമ്പത്തിക കുറ്റവാളിക്കെതിരെ അന്വേഷണം വേണ്ടെന്ന് പറയാന്‍ സിപിഎമ്മിനെന്താണ് അവകാശം. അരാജകത്വത്തിന്റെ വിളനിലമാക്കി സംസ്ഥാനത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കെന്തുമാകാമെന്ന നിലപാടാണ്.
നിലവിലുള്ള നിയമവും ഭരണഘടനയും അവര്‍ക്ക് ബാധകമല്ലെന്നാണ് സിപിഎം നിലപാട്. ഇതില്‍ ജനമാണ് തീരുമാനമെടുക്കേണ്ടത്. സജി ചെറിയാന്റെ കാര്യത്തില്‍ തെറ്റു സംഭവിച്ചുവെന്ന് കണ്ടെത്തിയല്ലെ മാറ്റിനിര്‍ത്തിയത്. ആ കാരണം ഇപ്പോള്‍ ഇല്ലാതായോ. അനാചാരങ്ങളും അക്രമങ്ങളും ഇതുപോലെ ഏതെങ്കിലും കാലത്ത് നടന്നിട്ടുണ്ടോ? എവിടെ നീതിയും നിയമപാലകരും.- സുധാകരന്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here