തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീണ്ടും മന്ത്രിസ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ സജി ചെറിയാന് ആശ്വാസം. സജി ചെറിയാനെതിരേ നടപടി അവസാനിപ്പിക്കുന്നതിനെതിരേ നല്‍കിയ തടസ്സ ഹര്‍ജി കോടതി തളളി. തിരുവല്ല മുന്‍സിഫ് കോടതിയാണ് ഹര്‍ജി തളളിയത്.

ഇന്നലെയാണ് സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ എടുത്ത നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരേ കൊച്ചിയില്‍ നിന്നുളള അഭിഭാഷകനാണ് തടസ്സ ഹര്‍ജി നല്‍കിയത്. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു.

 

ഹര്‍ജി തളളിയതോടെ സജി ചെറിയാന് വലിയ ആശ്വാസമായിരിക്കുകയാണ്. ഇന്നലെ സജി ചെറിയാനെറ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപഷം ബഹിഷ്‌കരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here