സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ നോണ്‍ വെജ് ഭക്ഷണമുണ്ടാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അടുത്ത കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ മാനുവല്‍ പ്രകാരമായിരിക്കും അടുത്ത കലോത്സവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലോത്സവം ജനങ്ങള്‍ ഏറ്റെടുത്തു. ഭക്ഷണത്തിന്റെ കാര്യത്തില്‍ ജനകീയത ദൃശ്യമാണ്. ആര്‍ക്കും പരാതി ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗം തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ ആണെന്ന നിലപാട് ഇല്ല. സ്വാഗത ഗാനത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദേഹം പ്രതികരിച്ചു. കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. സമാപന സമ്മേളനം വൈകീട്ട് 4.30ന് തുടങ്ങും. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. കെ എസ് ചിത്ര മുഖ്യാതിഥിയാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here