എം.പി ശശി തരൂരും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച തുടരുന്നു. ഇന്നലെ കൊല്ലത്ത് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിനെ തരൂര്‍ സന്ദര്‍ശിച്ചിരുന്നു.

എ.എ അസീസ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണ്‍ എത്തുമെന്ന് സൂചന നല്‍കിയതിനു പിന്നാലെയായിരുന്നു തരൂരിന്റെ ഷിബുവിന്റെ വീട്ടിലുളള കൂടിക്കാഴ്ച. തന്റെ സഹോദരനെ കാണാന്‍ എത്തിയെന്നായിരുന്നു ഇതിന് തരൂരിന്റെ പ്രതികരണം. അതേ സമയം തരൂര്‍ കേന്ദ്രമന്ത്രിയായി കാണാനാണ് താല്‍പര്യപ്പെടുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

 

അതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കുമെന്നും, പാര്‍ട്ടിയ്ക്ക് വിധേയനായിരിക്കണമെന്നും എ.എ അസീസ് വിമര്‍ശിച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് അത് പരസ്യമാക്കിയ ഷിബു ബേബി ജോണിനെ ഒപ്പം നിര്‍ത്താനാകുമെന്ന വിശ്വാസത്തിലാണ് തരൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here