ബ്രീഡ് അടിസ്ഥാനത്തിലുളള ലൈസന്‍സും പുതിയ നിയമ പ്രകാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ നായ്ക്കളെ തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ വളര്‍ത്തുന്നതിനെതിരെ വിലക്ക് ഏര്‍പ്പെടുത്തികൊണ്ട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. നായ്ക്കള്‍ അധികമായാല്‍ സമീപ വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനുളള സാധ്യതയെ മുന്‍ നിര്‍ത്തിയാണ് ഈ പ്രമേയം കൊണ്ടുവന്നിട്ടുള്ളത്. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്. വില്പന ആവശ്യങ്ങള്‍ക്കല്ലാതെ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നതിനാണ് നിയന്ത്രണം.

ഒരു വീട്ടില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണമെങ്കില്‍ കോര്‍പ്പറേഷന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതില്‍ അന്തിമ തീരുമാനമെടുക്കുന്നത് നഗരസഭാ കൗണ്‍സിലായിരിക്കും. ഇതിന് പുറമേ ഓരോ വര്‍ഷവും പ്രത്യേകമായി ഫീസും നല്‍കിയിരിക്കണം. ബ്രീഡ് അടിസ്ഥാനത്തിലുളള ലൈസന്‍സും പുതിയ നിയമ പ്രകാരം ഏര്‍പ്പെടുത്തിയട്ടുണ്ട്. പുതുക്കിയ ഫീസ് അനുസരിച്ച് ചെറിയ ബ്രീഡിന് 500 ഉം വലിയ ബ്രീഡിന് 1000വുമാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് എല്ലാ ബ്രീഡിനും 125 രൂപയായിരുന്നു ഈടക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here