കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ വാർഷിക സമ്മേളനം 25നും, 26 നും കെ ഹിൽസിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിവിധ റോട്ടറി ക്ലബുകളുടെ പ്രധാന സേവന പ്രവർത്തനങ്ങൾ പരിചയപ്പെടാനും അംഗങ്ങൾക്കിടയിൽ സൗഹൃദം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളെ സംബന്ധിച്ച് ലോക പ്രശസ്തരുടെ അറിവുകൾ പങ്ക് വെക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി ചെയർമാൻ കെ വി സക്കീർ ഹുസൈൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ 9 മണിക്ക് റോട്ടറി 3204 ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് നായനാർ പതാക ഉയർത്തും . 10 മണിക്ക് നടക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റർനാഷണൽ പ്രതിനിധി ജെ പി വ്യാസ് മുഖ്യാതിഥിയാകും.


റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ ഇലക്ട് അനിരുദ്ധ് റോയ് ചൗധരി, മുൻ ഡയറക്ടർ കമാൽ സാഗ് വി , കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , അമേരിക്ക സി എ ഡി ഐ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഈനാസ് , ഇന്റർനാഷണൽ ട്രെയിനർ ജി ബാല, കൽക്കി സുബ്രഹ്മണ്യം , ഡോ. ഫാബിത് മൊയ്തീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും.

വിദേശത്തെയും സ്വദേശത്തെയും കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാളും ഒരുക്കും. മംഗലാപുരം മുതൽ തൃശൂർ വരെ ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ലെ 1500 ഓളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

വാർത്ത സമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ പ്രമോദ് വി വി നായനാർ, സംഘാടക സമിതി ചെയർമാൻ കെ വി സക്കീർ ഹുസൈൻ, വൈസ് ചെയർമാൻമാരായ എ കെ ഷാജി, മെഹ്റൂഫ് മണലൊടി , ജനറൽ സെക്രട്ടറി എം രാജഗോപാൽ, ജോയിന്റ് സെക്രട്ടറി പി എസ് ഫ്രാൻസിസ് , ട്രഷറർ സി മോഹനൻ ,റോട്ടറി ഈസ്റ്റ് പ്രസിഡന്റ് കെ.ശ്രീകുമാർ , പ്രോഗ്രാം പബ്ലിസിറ്റി ചെയർ സന്നാഫ് പാലക്കണ്ടി എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here