കേരളത്തില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിന് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന്റെ യാത്ര ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ കര്‍ബല, നജഫ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാകും യാത്രയെന്ന് ശിഹാബ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

ഇറാഖ് കഴിഞ്ഞ് കുവൈത്തിലേക്കും അവിടെ നിന്ന് സൗദിയിലേക്കും കടക്കാന്‍ കഴിയും. ഇതോടെ കാല്‍ നടയായി ഹജ്ജ് തീര്‍ത്ഥാടനയാത്ര ചെയ്യുകയെന്ന ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷയിലാണെന്ന് ശിഹാബ് പറഞ്ഞു.

2022 ജൂണ്‍ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂര്‍ കാല്‍ നടയായി ഹജ്ജ് യാത്ര തുടങ്ങിയത്. നേരത്തെ പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് ട്രാന്‍സിറ്റ് വിസയില്ലാത്തതിനാല്‍ പാക് ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഞായറാഴ്ച പാകിസ്താന്‍ വിസ നല്‍കിയതോടെ യാത്ര തുടരാനുള്ള അവസരം ഒരുങ്ങിയത്.

കാല്‍നടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ്. അതിന് എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കിയിരുന്നു.പാകിസ്താന്‍ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയില്‍ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here