തിരുവനന്തപുരം കഠിനംകുളത്ത്‌ തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘം പിടിയിൽ.ഒരാൾ ഓടി രക്ഷപ്പെട്ടു.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലാവർ.കൊലപാതക ക്വട്ടേഷനായി എത്തിയതായിരുന്നു സംഘമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കഠിനംകുളം ചാന്നാങ്കര പാലത്തിനു സമീപം ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ മൂന്നംഗ ഗുണ്ടാ സംഘം റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളുമായി തർക്കമുണ്ടായി.തുടർന്ന് ഒരാൾ കത്തിയുമായി യുവാക്കളെ ആക്രമിക്കാൻ ഇറങ്ങി.കത്തിവീശി ആക്രോശിച്ച് നാട്ടുകാരെ ആക്രമിക്കാൻ പലവട്ടം ശ്രമിച്ചു.

ബഹളം കേട്ട് നാട്ടുകാർ കൂടുതലെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.ഇതിനിടയിൽ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപ്പെട്ടു.തുടർന്ന് പൊലീസെത്തി മറ്റു രണ്ടു പേരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും രണ്ടു കത്തിയും കണ്ടെത്തിയത്.വർക്കല സ്വദേശി ഷാഹുൽ ഹമീദ്,കണിയാപുരം സ്വദേശി മനാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിനുള്ള ക്വട്ടേഷനു എത്തിയതായിരുന്നുവെന്നു സംഘമെന്നു സമ്മതിച്ചിട്ടുണ്ട്.ഇന്ന് വിദേശത്തേക്ക് പോകാനിരുന്ന ഒരാളെ കൊലപ്പെടുത്താനായിരുന്നു ക്വട്ടേഷൻ.

പ്രതി മനാലിന്റെ വീട്ടിൽ നിന്നും രണ്ടു തോക്കുകൾ കൂടി പോലീസ് പിടിച്ചെടുത്തു.
സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ട ഫവാസ് ആണ് ക്വട്ടേഷൻ നൽകിയതെന്നും പിടിയിലായവർ പൊലീസിന് മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here