ഓസ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഈ പാട്ടിന്റെ ഈണത്തിലാണ് കീരവാണി ഓസ്‌കാർ വേദിയിൽ തന്റെ സന്തോഷം രേഖപ്പെടുത്തിയത്. എംഎം കീരവാണിയേയും ലിറിസിസ്റ്റ് ചന്ദ്രബോസിനേയും റിച്ചാർഡ് മെൻഷൻ ചെയ്തുകൊണ്ട് പങ്കുവച്ച വിഡിയോയിൽ കുറിച്ചത് ഇങ്ങനെ,

‘മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു ചെറിയ സമ്മാനം ഇതാ.”എന്നാല്‍ ഈ വിഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ ആർ ആർ ആർ കുടുംബത്തിന് അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി,’ എന്നായിരുന്നു എസ് എസ് രാജമൗലിയുടെ പ്രതികരണം.

‘ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷത്താൽ എനിക്ക് കണ്ണുനീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതുനുമേൽ മികച്ച സമ്മാനം ഇനിയെന്ത്, എന്ന് കീരവാണിയും കുറിച്ചു. കാർപെന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു,’ എന്നാണ് വേദിയിൽ അദ്ദേഹം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here