ന്യൂഡൽഹി : കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. കേരളം,​ മഹാരാഷ്ട്ര,​ ഗുജറാത്ത്,​ തെലങ്കാന,​ തമിഴ്‌നാട്,​ കർണാടക സംസ്ഥാനങ്ങൾക്കാണ് കൊവിഡ് കേസുകളുടെ വർദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചത്.

 

പരിശോധന,​ ചികിത്സ,​ ട്രാക്കിംഗ്,​ വാക്സിനേഷൻ എന്നിവ കാര്യക്ഷമമാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുക്കം ചില സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അണുബാധയ്ക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ വൈറസ് ബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടിയെടുക്കണമെന്ന് കത്തിൽ പറയുന്നു.

 

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് രാജ്യത്ത് 700ന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു,​ ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം കത്തയച്ചത്. നിലവിൽ രാജ്യത്ത് 4623 സജീവ കേസുകളാണുള്ളത്. സൂക്ഷ്മമായി കൊവിഡ് സ്ഥിതിഗതികൾ പരിശോധിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം കത്തിൽ നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here