എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ 2000ല്‍ നിന്ന് 20,000-30,000 വരെ എത്തി. ഇന്ന് കേരളത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഹിന്ദുത്വം കൊണ്ടുമാത്രം കേരളം ഭരിക്കാനാകില്ല. ന്യൂനപക്ഷ പിന്തുണയും ആവശ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കൊച്ചി : ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ അമര്‍ഷം തുറന്നു പറഞ്ഞ് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി. ബിഡിജെഎസ് എന്‍ഡിയുടെ ഭാഗമായതോടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത് തുഷാര്‍ പറഞ്ഞു.തങ്ങള്‍ വഴങ്ങിയാല്‍ താലത്തില്‍ കൊണ്ടുപോകാന്‍ എല്‍ഡിഎഫും യുഡിഎഫും വരുമെന്നും കേരളത്തിലെ എന്‍ഡിഎ അദ്ധ്യക്ഷന്‍ കൂടിയായ തുഷാര്‍ അവകാശപ്പെട്ടു.

 

കൊച്ചിയില്‍ ബിഡിജെഎസ് സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യവെയായിരുന്നു തുഷാറിന്റെ പ്രതികരണം. ആറ് മാസത്തിനുള്ളില്‍ സംസ്ഥാന സമ്മേളനം നടത്തുകയും പാര്‍ട്ടി കരുത്ത് തെളിയിക്കുകയും ചെയ്യും. മാത്രമല്ല 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

 

ബിഡിജെഎസ് രൂപം കൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിയുടെ കരുത്ത് കേരളം കണ്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ 2000ല്‍ നിന്ന് 20,000-30,000 വരെ എത്തി. ഇന്ന് കേരളത്തില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കും. ഹിന്ദുത്വം കൊണ്ടുമാത്രം കേരളം ഭരിക്കാനാകില്ല. ന്യൂനപക്ഷ പിന്തുണയും ആവശ്യമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here