കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെമുതൽ റംസാൻ വ്രതാരംഭം. ഇനി ഒരു മാസം ഇസ്ളാമിക മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ നാളുകൾ. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട്ടിൽ കുളച്ചലും പിറ ദൃശ്യമായി.

നാളെ(വ്യാഴാഴ്ച) റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസലിയാർ, കോഴിക്കോട് ഖാസിമാർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here