വുര്‍സ്ബുര്‍ഗ്: ജര്‍മനിയിലെ വുര്‍സ്ബുര്‍ഗിനടുത്ത് ബാഡ്‌നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) അന്തരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി പനി ബാധിച്ചിരുന്ന അനിമോളുടെ ആരോഗ്യനിലയില്‍ മാറ്റം വരികയും ശാരീരിക അസ്വസ്ഥതകള്‍ കൂടുതലായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെളുപ്പിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രക്തത്തില്‍ ഉണ്ടായ അണുബാധ ക്രമാതീതമായി വര്‍ധിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഭൗതികശരീരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭര്‍ത്താവ്: മമ്പള്ളിക്കുന്നേല്‍ സജി. പത്ത്, നാല് ക്ലാസുകളില്‍ പഠിയ്ക്കുന്ന രണ്ടു പെണ്‍മക്കളുണ്ട്. വയനാട്, മാനന്തവാടി, ഒഴുകന്‍ മൂല (ഇടവക) വെള്ളമുണ്ട് പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.

സംസ്‌കാരം നാട്ടില്‍ പിന്നീട്. മാര്‍ച്ച് ആറിനാണ് അനിമോള്‍ നഴ്‌സായി ബാഡ്‌നൊയെസ്റ്റാട്ട് റ്യോണ്‍ക്ലിനിക്കില്‍ ജോലിയ്ക്കായി എത്തിയത്. അനിമോളുടെ അപ്രതീക്ഷിത വിയോഗം ഇവിടെയുള്ള മലയാളി സമൂഹം പ്രത്യേകിച്ച് പുതുതായി കുടിയേറിയ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി. നിരവധി മലയാളികള്‍ ഈ ക്ലിനിക്കില്‍ ജോലി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here