
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്ക, ക്യൂബ സന്ദർശനത്തിന്. അടുത്ത മാസം ജൂൺ എട്ട് മുതൽ 18 വരെയാണ് മുഖ്യമന്ത്രിയും സംഘവും ഇരുരാജ്യങ്ങളും സന്ദർശിക്കുക. ജൂൺ 13 വരെയാണ് അമേരിക്കയിൽ സന്ദർശനം നടത്തുക.
യുഎസിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനത്തിൽ പങ്കെടുക്കും. 12 ാം തീയതി വാഷിംഗ്ടണിൽ ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചനടത്തും. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികവും യുഎസിൽ നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് യുഎസ് സന്ദർശനത്തിൽ ഉണ്ടാകുക.
19 ന് മുഖ്യമന്ത്രിയും സംഘവും ക്യൂബയിലേക്ക് പോകും. ഏഴ് പേര് അടങ്ങുന്ന സംഘമാണ് ക്യൂബ സന്ദർശനത്തിലുണ്ടാകുക. ക്യൂബയിൽ ആരോഗ്യമന്ത്രി വീണാ ജോർജും മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ക്യൂബ സന്ദർശനത്തിൽ ചർച്ചയാകുക.