Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംസൗദി അറേബ്യയിലെ തീപിടുത്തം; ആറ് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

സൗദി അറേബ്യയിലെ തീപിടുത്തം; ആറ് പേര്‍ക്ക് ദാരുണാന്ത്യം, മരിച്ച രണ്ട് മലയാളി യുവാക്കളെ തിരിച്ചറിഞ്ഞു

-

സൗദി അറേബ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടു മലയാളികളടക്കം ആറ് മരണം. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിൻറെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ. മരണപ്പെട്ടവരിൽ തമിഴ്നാട്, ​ഗുജറാത്ത് സ്വദേശികളുമുണ്ട്.

 

ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ്. ഖാലിദിയ്യയിലെ പെട്രോൾ പമ്പിൽ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപെട്ടവര്‍. ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. പമ്പിലെ ജീവനക്കാരാണ് ഇവര്‍. മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

 

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ധീഖ് തുവ്വൂരും സഹപ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: