തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ ഡോ. വന്ദനാദാസിനെ അധ്യാപകന്‍ കുത്തിക്കൊന്ന സംഭവത്തില്‍ പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം. പ്രതി സന്ദീപ് ബന്ധുവിനെയും പൊലീസുകാരെയുമാണ് ആദ്യം കുത്തിയതെന്നായിരുന്നു തുടക്കത്തില്‍ പൊലീസ് നിലപാട്. എന്നാല്‍ ഡോ. മുഹമ്മദ് ഷിബിന്റെ ​മൊഴിപ്രകാരമുള്ള പ്രഥമ വിവര റിപ്പോര്‍ട്ടില്‍ സന്ദീപ് ആദ്യം കുത്തിയത് ഡോ.വന്ദനയെ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. സന്ദീപ് വന്ദനയെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാര്‍ക്ക് പരിക്കേറ്റതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

 

ഡ്രസ്സിങ് റൂമില്‍ ഉപയോഗിക്കുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കിയ സന്ദീപ് വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോൾ സന്ദീപ് നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ച് വീണ്ടും വന്ദനയ്‌ക്കെതിരെ തിരിഞ്ഞു. തുടർന്ന് ഒബ്‌സർവേഷൻ റൂമിൽ ഓടിക്കയറിയ ഇയാൾ വന്ദനയുടെ പിടലിക്കും, തലയിലും തുരുതുരാ കുത്തുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. ആശുപത്രിയിലെ കസേരകളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. എഫ്.ഐ.ആര്‍. പറയുന്നു.

 

എഡിജിപിപി എം ആർ അജിത് കുമാറും ദൃക്‌സാക്ഷിയും മാദ്ധ്യങ്ങളോട് പറഞ്ഞതിന് കടകവിരുദ്ധമായാണ് പോലീസ് എഫ്‌ഐആർ. ആദ്യം പോലീസിനാണ് കുത്തേറ്റതെന്നാണ് എഡിജിപി പറഞ്ഞത്. എന്നാൽ വന്ദനയ്‌ക്കാണ് ആദ്യം കുത്തേറ്റതെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here