ബെംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോരാട്ടം. പോളിംഗ് ശതമാനം 65.69 . തൂക്കുമന്ത്രിസഭ പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഏകപക്ഷീയമായ മുന്നേറ്റം ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നില്ല. ഫലത്തില്‍ മൂന്നാമത്തെ കക്ഷിയായ ജെ.ഡി.എസ്. നിര്‍ണായക ഘടകമായി മാറുമെന്ന് സര്‍​വേകള്‍ സൂചിപ്പിക്കുന്നു. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണം.

 

എന്നാല്‍ കർണാടകത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് നേഷന്‍- സിജിഎസ് എക്‌സിറ്റ് പോള്‍. 114 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസിന് 86 സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസിന് 21 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളുമാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

 

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവുമെന്നാണ് ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 99 മുതല്‍ 109 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപി 99 മുതല്‍ 98 സീറ്റുകള്‍ വരെ ലഭിക്കാം. ജെഡിഎസിന് 21 മുതല്‍ 26 സീറ്റുകള്‍ വരെ ലഭിക്കാം. മറ്റുള്ളവര്‍ 0-4വരെ നേടാമെന്നും ടിവി 9 ഭാരത് വര്‍ഷ് ഫലം പറയുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് പ്രവചിച്ചാണ് സീ ന്യൂസ്-മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 103 മുതല്‍ 118 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപിക്ക് 79 മുതല്‍ 94 സീറ്റുകളും ജെഡിഎസിന് 25 മുതല്‍ 33 സീറ്റുകളും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍വരെ ലഭിക്കുമെന്നും സീ ന്യൂസ് എക്‌സിറ്റ് പോള്‍ പറയുന്നു.

റിപ്പബ്ലിക് ടിവിമാര്‍ക് സര്‍വേ: കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ, ബിജെപിക്ക് 85 മുതല്‍ 100 സീറ്റ് വരെ, ജെഡിഎസ് 24 മുതല്‍ 32 സീറ്റുകള്‍ വരെ, മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ

LEAVE A REPLY

Please enter your comment!
Please enter your name here