തിരുവനന്തപുരം: ഈ വര്‍ഷത്തെ വിഷു ബംപര്‍ നെറുക്കെടുപ്പ് നടന്നു. VE 475588 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രുപ അടിച്ചത്. രണ്ടാം സമ്മാനം ആറ് പേര്‍ക്ക് ഒരു കോടി രൂപ വീതം അടിച്ചു്. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നീ നമ്പറുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. മറ്റ് സമ്മാനങ്ങളില്‍ നറുക്കെടുപ്പ് നടക്കുകയാണ്.

42 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ അച്ചടിച്ചിരുന്നു. അത് മുഴുവന്‍ വിറ്റുപോയിരുന്നു. ഒന്നാം സമ്മാനത്തുകയില്‍ 10% ഏജന്‍സി കമ്മീഷനും 30% നികുതിയും കഴിച്ചുള്ള തുക ഭാഗ്യശാലിക്ക് ലഭിക്കും.

കഴിഞ്ഞ ഓണം ബംപര്‍ അടിച്ച തിരുവനന്തപുരം സ്വദേശിക്കുണ്ടായ ബുദ്ധിമുട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിസ്മസ് ബംപര്‍ അടിച്ചയാള്‍ ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here