തലശ്ശേരി: തലശ്ശേരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രൂപതാ വൈദികന്‍ മരണമടഞ്ഞു. ഫാ. അബ്രാഹം (മനോജ്) ഒറ്റപ്ലാക്കല്‍ ആണ് മരണമടഞ്ഞത്. അപകടത്തില്‍ മൂന്ന് വൈദികര്‍ക്ക് പരിക്കേറ്റു.

പാലായില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്നു വൈദികര്‍ സഞ്ചരിച്ച കാര്‍. പുലര്‍ച്ചെ 3.45 ഓടെ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം.

ഫാ. അബ്രാഹം ഒറ്റപ്ലാക്കലിന്റെ സംസ്‌കാരം നാളെ മൂന്ന് മണിക്ക് എടൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.

പരിക്കേറ്റ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പള്ളില്‍ എന്നിവര്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here