കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

65 കോടി രൂപയുടെ സൗജന്യ ചികിത്സാപദ്ധതിയാണ് ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും അമിത്ഷാ നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ പ്രകാശനം ചെയ്യും.

ഇത്തവണത്തെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കരള്‍, വൃക്ക, മജ്ജ, മുട്ട് മാറ്റിവയ്ക്കല്‍, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ ചികിത്സകളാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ കാല്‍നൂറ്റാണ്ടോളമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വിരമിച്ചവര്‍ എന്നിവരെ ആദരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here