തൃ​ശൂ​ര്‍: ന​ട​നും ഹാ​സ്യ​താ​ര​വു​മാ​യ കൊ​ല്ലം സു​ധി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ തൃ​ശൂ​ർ ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​യ ബി​നു അ​ടി​മാ​ലി, ഉ​ല്ലാ​സ് അ​രൂ​ർ, മ​ഹേ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ നി​ന്ന് പ്രോ​ഗ്രാം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​രെ വ​ന്ന പി​ക്ക​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ധി​യെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ആ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​നി​മ​ക​ളി​ലും ടി​വി ഷോ​ക​ളി​ലു​മാ​യി മ​ല​യാ​ളി​ക​ളെ ഏ​റെ ചി​രി​പ്പി​ച്ച ന​ട​നാ​ണ് കൊ​ല്ലം സു​ധി.

2015ൽ ​റി​ലീ​സ് ചെ​യ്ത കാ​ന്താ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍, കു​ട്ട​നാ​ട​ന്‍ മാ​ര്‍​പാ​പ്പ, തീ​റ്റ റ​പ്പാ​യി, വ​ക​തി​രി​വ്, ആ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലോ​ക്ക​ല്‍ സ്റ്റോ​റി, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, എ​സ്‌​കേ​പ്പ്, സ്വ​ര്‍​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here