Sunday, October 1, 2023
spot_img
Homeന്യൂസ്‌കേരളംവീണ്ടും ട്രെയിൻ കത്തിക്കാൻ ശ്രമം; അന്യസംസ്ഥാനക്കാരൻ പിടിയിൽ, സംഭവം കോഴിക്കോട്

വീണ്ടും ട്രെയിൻ കത്തിക്കാൻ ശ്രമം; അന്യസംസ്ഥാനക്കാരൻ പിടിയിൽ, സംഭവം കോഴിക്കോട്

-

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീവയ്ക്കാൻ ശ്രമം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 20കാരൻ പിടിയിലായി. യുവാവ് കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിന് തീ കൊടുക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

ഇന്ന് ഉച്ചയ്ക്ക് 2.20ന് കോഴിക്കോട് സ്റ്റേഷനിലെത്തിയ കണ്ണൂർ – എറണാകുളം ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം. യുവാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർ പി എഫിന് കെെമാറുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ട് നശിപ്പിച്ച സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: