Sunday, October 1, 2023
spot_img
HomeBusinessറിലയൻസ് ഫൗണ്ടേഷൻ ജില്ലയിലെ കടൽത്തീരങ്ങളിൽ 2250 തെങ്ങിൻ തൈകൾ വെച്ചു

റിലയൻസ് ഫൗണ്ടേഷൻ ജില്ലയിലെ കടൽത്തീരങ്ങളിൽ 2250 തെങ്ങിൻ തൈകൾ വെച്ചു

-

കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, ദുരന്ത നിവാരണ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ ടീം കേരളത്തിലെ എറണാകുളം ജില്ലയിലെ ദുരന്ത സാധ്യതയുള്ള തീരദേശ പഞ്ചായത്തുകളായ നായരമ്പലം, എടവനക്കാട്, എളംക്കുന്നപ്പുഴ, ഞാറക്കൽ, കുഴുപ്പിള്ളി, ചെല്ലാനം, ചേന്ദമംഗലം, വടക്കേക്കര, പുത്തൻവേലിക്കര എന്നീ 9 പഞ്ചായത്തുകളിൽ സഹൃദയ വെൽഫയർ സർവീസസ് എൻജിഒ (NGO) യുമായി സഹകരിച്ച് ഈ 2250 തെങ്ങിൻ തൈകൾ നട്ടു .

നായരമ്പലം വെളിയത്താംപറമ്പ് ബീച്ചിൽ ഹൈബി ഈഡൻ എം പി തെങ്ങിൻ തൈ നട്ട് പദ്ധതി ഉത്‌ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത് പ്രസിഡൻ്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. റിലയൻസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരായ ഡോ.ഭരത് കോട്ട, നഫാസ് നാസർ , സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെളിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി വർഗീസ് എന്നിവർ സംസാരിച്ചു. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ എൻ ജി ഒകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് റിലയൻസ് ഫൗണ്ടേഷൻ പരിസ്ഥിതി സംരക്ഷണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: