കണ്ണൂർ: യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി ജയരാജന് അധിക സുരക്ഷ ഏർപ്പെടുത്തും. സ്പീക്കർ ഷംസീറിനെതിരെ യുവമോർച്ച ഭീഷണി മുഴക്കിയതിന് പിന്നാലെ പി ജയരാജൻ നടത്തിയ മോർച്ചറി പ്രയോഗം രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. തുടർന്ന് യുവമോർച്ച പി ജയരാജനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയതോടെയാണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനമായത്.

​നി​യ​മ​സ​ഭ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​നു​ ​നേ​രെ​ ​കൈ​യോ​ങ്ങു​ന്ന​ ​യു​വ​മോ​ർ​ച്ച​ക്കാ​ര​ന്റെ​ ​സ്ഥാ​നം​ ​മോ​ർ​ച്ച​റി​യി​ലാ​യി​രി​ക്കു​മെ​ന്നായിരുന്നു ​ പി ജ​യ​രാ​ജ​ൻ പറഞ്ഞത്.​ ​ഗ​ണ​പ​തി​ ​നി​ന്ദ​ ​ആ​രോ​പി​ച്ച് ​യു​വ​മോ​ർ​ച്ച​ ​ത​ല​ശ്ശേ​രി​യി​ൽ​ ​എം.​എ​ൽ.​എ​ ​ക്യാ​മ്പ് ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​ സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ഗ​ണേ​ഷ് ​ന​ട​ത്തി​യ​ ​വെ​ല്ലു​വി​ളി​ക്കെ​തി​രെ​യാ​യി​രു​ന്നു​ ​ജ​യ​രാ​ജ​ന്റെ​ ​പ​രാ​മ​ർ​ശം.​ കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ൻ​ ​ടി.​ജെ.​ജോ​സ​ഫി​ന്റെ​ ​കൈ​ ​പോ​യ​തു​പോ​ലെ​ ​കൈ​ ​പോ​വി​ല്ലെ​ന്ന​ ​വി​ശ്വാ​സ​മാ​യി​രി​ക്കാം​ ​ഷം​സീ​റി​നെ​ന്നും​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​ഹി​ന്ദു​ ​സ​മൂ​ഹം​ ​അ​ങ്ങ​നെ​ ​ നി​ന്നു​കൊ​ള്ള​ണ​മെ​ന്ന് ​ ക​രു​ത​രു​തെ​ന്നും​ ​കെ.​ഗ​ണേ​ഷ് ​പ്ര​സം​ഗി​ച്ചി​രു​ന്നു.​

ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ ഇന്ന​ലെ​ ​വൈ​കി​ട്ട് ​ക​ണ്ണൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​ക​ട​ന​ത്തി​നി​ടെ​ ​യു​വ​മോ​ർ​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ കൊ​ല​വിളി​ ​മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി.​ ​ന​ല്ലൊ​രു​ ​നാ​ളി​ൽ​ ​തി​രു​വോ​ണ​ത്തി​ൽ​ ​ആ​ർ.​എ​സ്.​എ​സി​ൻ​ ​വാ​ളി​ൻ​ ​മൂ​ർ​ച്ച​ ​ഞ​ങ്ങ​ൾ​ ​കാ​ട്ടി​ത്ത​ന്നി​ല്ലേ​ ​തു​ട​ങ്ങി​യ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് ​വി​ളി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here