ന്യൂഡൽഹി: ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി എം,​പി പാർലമെന്റിൽ. ഉത്തരാഖണ്ഡിൽ നിന്നുള്ള എം.പി നേരാഷ് ബൻസാലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.

ഭരണഘടനയിൽ ഇന്ത്യ അഥവാ ഭാരത് എന്നത് മാറ്റി ഭാരത് എന്ന് മാത്രമാക്കുക എന്നാണ് എം.പി ആവശ്യപ്പെട്ടത്. ഭാരത മാതാവിന് കൊളോണിയൽ ചിന്തയിൽ നിന്ന് സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി തന്നെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കൊളോണിയൽ ചിന്താഗതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി നരേഷ് ബൻസാൽ ചൂണ്ടിക്കാട്ടി. പി.ടി.ഉഷയാണ് ഈ സമയം രാജ്യസഭയെ നയിച്ചത്.

അതേസമയം നരേഷ് ബൻസാലിനെ ഇത് ഉന്നയിക്കാൻ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ നയമാണ് എം.പിയിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ സഖ്യത്തിലെ നേതാക്കൾ പറഞ്ഞു.

സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ചർച്ച നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളം കാരണം ഇന്നും പാർലമെന്റ് സ്തംഭിച്ചിരുന്നു. ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയപ്പോഴാണ് ബി.ജെ.പി വിവാദ ആവശ്യം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here