ശ്രീകുമാർ ഉണ്ണിത്താൻ

തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും സ്പീക്കർ ആയിരുന്നപ്പോഴും ഫൊക്കാനയുമായി വളരെ അടുത്ത് പ്രവർത്തിക്കുകയും പല ചാരിറ്റി പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിരുന്നു. പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനുമായി വളരെ അടുത്ത ആത്മ ബന്ധം പുലർത്തിയിരുന്ന ശ്രീ  വക്കം പുരുഷോത്തമനെ പ്രസിഡന്റ് നേരിട്ടത്തിയാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധന മന്ത്രി,സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടുണ്ട്. ആൻഡമാനിലും മിസോറമിലും ഗവർണറായിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപ് ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫനും , സെക്രട്ടറി ഡോ . കലാ ഷഹിയും , ഫൊക്കാന നേതാവ് തോമസ് തോമസും ശ്രീ  വക്കം പുരുഷോത്തമനെ സന്ദർശിച്ചു രോഗവിവരങ്ങൾ അന്വഷിച്ചിരുന്നു.

നല്ല പൊതുപ്രവർത്തകനെ ആണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. എനിക്ക് വളരെ അടുത്ത പരിചയം ഉള്ള നേതാവുകൂടിയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ട വക്കം പുരുഷോത്തമന് എന്റെ കണ്ണീർ പ്രണാമം അർപ്പിക്കുന്നതായി സെക്രട്ടറി കല ഷഹി അറിയിച്ചു. പൊതുപ്രവർത്തന മേഖലയിൽ നിറ സാനിദ്യമായിരുന്ന വക്കം പുരുഷോത്തമന് കണ്ണീരോടെ വിട, അദ്ദേഹം നമ്മുളുടെ മനസ്സിൽ എന്നും ജീവിക്കുമെന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.

വക്കം പുരുഷോത്തമന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന ഭാരവാഹികൾ ആയ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here