കൊച്ചി: കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ വിദ്യാര്‍ത്ഥി ഹാക്കത്തോണായ ക്യുബെത്തോണിന്റെ രണ്ടാമതു പതിപ്പില്‍ തൃക്കാക്കര ഗവ. മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള ടീം 420 ജേതാക്കളായി. ഒന്നര ദശകത്തിലേറെയായി രംഗത്തുള്ള ഐടി കമ്പനിയായ ക്യുബെറ്റാണ് ഐടി കമ്പനികളുടെ വാണിജ്യസംഘടനായ നാസ്സ്‌കോമുമായി സഹകരിച്ച് മത്സരം നടത്തിയത്. ദിവസേനയുള്ള ചെലവുകളും മറ്റ് സാമ്പത്തിക ഇടപാടുകളും വാട്‌സപുപയോഗിച്ച് നിയന്ത്രിക്കാവുന്ന എഐ-അധിഷ്ഠിത പ്രതിവിധി വികസിപ്പിച്ചെടുത്തതിലൂടെയാണ് മുഹമ്മദ് ജമാല്‍ പി, ജെഫ് പ്രകാശ്, ആനന്ദ് എ, നിയാ ഷിയാസ് എന്നിവരുള്‍പ്പെട്ട മോഡല്‍ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നുള്ള ടീം ജേതാക്കളായത്. കാക്കനാട് റെക്കാ ക്ലബില്‍ ശനിയാഴ്ചയാണ് ഫൈനല്‍ നടന്നത്.

കോയമ്പത്തൂര്‍ ശ്രീ കൃഷ്ണ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നുള്ള ടീമുകളായ എ2ഇസഡ് ടെക്‌നോളജി, ടീം സെന്റിയെന്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചെന്നെയില്‍ നിന്നുള്ള ശ്രീ വെങ്കിടേശ്വര പത്മാവതി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള ടീം ടണ്‍സ് ഓഫ് ടെക്, ഹ്യൂറിസ്റ്റിക് സോളാരിസ് എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളും നേടി.

ജേതാക്കള്‍ക്കുള്ള 50,000 രൂപ, രണ്ടാം സ്ഥാനം 30,000 രൂപ, മൂന്നാം സ്ഥാനം 20,000 രൂപ, നാലും അഞ്ചും സ്ഥാനക്കാര്‍ക്കുള്ള 10,000 രൂപ വീതം ഉള്‍പ്പെട്ട 1.20 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുരുന്തില്‍ സമ്മാനിച്ചു. ടെക് ഇന്‍ഫ്‌ളുവെന്‍സര്‍ ജോഫിന്‍ ജോസഫ്, നാസ്‌കോം പ്രതിനിധി ഷാരോണ്‍ സെബാസ്റ്റിയന്‍, ഐലീഫ് സൊലൂഷന്‍സ് സിഇഒ ജയ്‌സണ്‍ ജോസഫ്, ക്യുബെറ്റ് സിഇഒ ലൗജിന്‍ ജോണ്‍, സിടിഒ വിപിന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 10 ലക്ഷം രൂപയുടെ സീഡ് ഫണ്ടിംഗിനുള്ള വിലയിരുത്തല്‍ തുടര്‍ന്ന് നടക്കുമെന്ന ലൗജിന്‍ ജോണ്‍ പറഞ്ഞു.

്ആദ്യഘട്ടത്തില്‍ ലഭിച്ച 124 എന്‍ട്രികളില്‍ നിന്ന തെരഞ്ഞെടുത്ത 19 ടീമുകള്‍ ജൂലൈ 29ന് നടന്ന കോഡിംഗ് റൗണ്ടില്‍ മത്സരിച്ചു. ഇവരില്‍ ഓഗസ്റ്റ് 1 ന് അവസാന റൗണ്ടിലേയ്ക്കുള്ള അഞ്ചു ടീമുകളെ തെരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന ഫൈനല്‍ റൗണ്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. അടുത്ത വര്‍ഷവും ഇതേ സമയത്ത് ക്യുബെത്തോണ്‍ 24 സംഘടിപ്പിക്കുമെന്നും ലൗജിന്‍ ജോണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here