കട്ടപ്പന : സ്ത്രീയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. കട്ടപ്പന സ്വദേശികളായ രണ്ട് യുവാക്കൾ തങ്കമണി പോലീസിന്റെ പിടിയിൽ. 150 പേരെ ചേർത്ത് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കൾ അറസ്റ്റിൽ. സമൂഹമാധ്യമത്തിൽ കൂടി അപമാനിക്കപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്കമണി പോലീസ് കേസെടുത്തത് . ഇടിഞ്ഞ മലയിൽ ഗ്യാലക്സി ഗ്യാസ് ഏജൻസി നടത്തുന്ന കട്ടപ്പന. കറുകച്ചേരിയിൽ പൊന്നച്ചന്റെ മകൻ ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം പക വീട്ടാൻ ഗ്യാസ് ഏജൻസി സ്ഥിതി ചെയ്യുന്ന ഇടിഞ്ഞമലയെയും ശാന്തി ഗ്രാം ഇരട്ടയാർ എന്നിവിടങ്ങളിലെ 150 ഓളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തത്. അശ്ലീല സന്ദേശത്തോടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച ശേഷം ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തു. ഈ സംഭവത്തെ തുടർന്ന് യുവതി ഏപ്രിൽ 14ന് തങ്കമണി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. സൈബർ സെല്ലുമായി ബന്ധപ്പെട്ട ശേഷം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തങ്കമണി പോലീസ് ഇൻസ്പെക്ടർ ആയ സന്തോഷ് കെ എം. SCPO. ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവേ ജെറി ന്റെ തൊഴിലാളിയായ ആസാം സ്വദേശിയുടെ പേരിലുള്ള മൊബൈൽ സിം ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. പിന്നീട് ആസാം സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ജെറിന്റെ സഹോദരൻ ജിബിനാണ് സിം കാർഡ് ആസാം സ്വദേശിൽ നിന്ന് തിരികെ വാങ്ങിയത്. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രങ്ങൾ മോഷ് ചെയ്ത് പ്രചരിപ്പിച്ച ശേഷം വാട്സപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. പോലീസ് സൈബർ സെല്ലി ന്റെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസിന്റെ ഗൗരവം അറിഞ്ഞ ജില്ലാ പോലീസ് മേധാവി ബി യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം.പ്രധാന സാക്ഷിയായ ആസാം സ്വദേശിയെ കണ്ടെത്തുന്നതിന് ഇൻസ്പെക്ടർ സന്തോഷ് കെ എം. SCPO ജോഷി ജോസഫ്. CPO ജിതിൻ എബ്രഹാം എന്നിവർ ആസാം നാഗാലാൻഡ് ബോർഡുകളിൽ എത്തി. ശ്രമകരമായ ദൗത്യത്തിന് ഒടുവിൽ ആസാം സ്വദേശിക കണ്ടെത്തി. ഇടുക്കി ജില്ലാ പോലീസ് മേധാവിന്‍റെയും കട്ടപ്പന ഡിവൈഎസ്പി. V A നിഷാദ് മോനെയും ഇക്കാര്യം അറിയിച്ചു. ഉടനടിയുള്ള ജില്ലാ പോലീസ് മേധാവിയുടെ ഇടപടിയിലൂടെ പോലീസ് സംഘം ആസാം സ്വദേശിയെ നെടുങ്കണ്ടം മജിസ്റ്റർ മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഒന്നും രണ്ടും പ്രതികളായ ജെറിൻ സഹോദരൻജെബിൻ എന്നിവർ ഒളിവിൽ പോയ ശേഷം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. കട്ടപ്പന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റേറ്റിന്റെ സെർച്ച് വാറന്റുമായി. പഴുതടച്ച കേസ് അന്വേഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളെ പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here