കട്ടപ്പന. ഇടുക്കിയിൽ*വാഹന ങ്ങൾലേലം ചെയ്യുന്നു.

ഇടുക്കിജില്ലയില്‍ നാര്‍കോട്ടിക് സംബന്ധമായ കേസുകളില്‍ ഉള്‍പെട്ടതും കോടതികളില്‍ നിന്നും ഡ്രഗ്സ് ഡിസ്പോസല്‍ കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതും ഇടുക്കിജില്ലാ സായുധസേനയുടെ ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളളതുമായ 30 വാഹനങ്ങള്‍ ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 29-ന് www.mstccommerce.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ലേലം നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്യണം . പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയത്ത് ജില്ലാ സായുധസേന കാര്യാലയത്തില്‍ സൂക്ഷിച്ച വാഹനങ്ങള്‍ അനുമതിയോടെ പരിശോധിക്കാം. ലേല നടപടികള്‍ സ്ഥിരപ്പെടുത്തുവാനും മാറ്റിവയ്ക്കാനും പുനര്‍ലേലം ചെയ്യുവാനുമുളള അധികാരം ജില്ലാ പോലീസ് മേധാവിയില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232354.

LEAVE A REPLY

Please enter your comment!
Please enter your name here