കട്ടപ്പന. മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയ രണ്ട് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ കെ കെ കൃഷ്ണൻ ഇൻസ്പെക്ടർ ടിപി തങ്കപ്പൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് ഈ മാസം 18ന് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടയിൽ ഇവരോട് സംസാരിച്ചപ്പോൾ രൂക്ഷമായ മദ്യത്തിന്റെ ഗന്ധവും ഭാഷയിൽ അവ്യക്തതയും കണ്ടെത്തുകയായിരുന്നു തുടർന്ന് ആധാർ ഡ്യൂട്ടി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തവെ ഇരുവരും മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു ജീവനക്കാർ മദ്യപിച്ചുകൊണ്ട് ഡിപ്പോ പരിസരത്ത് എത്തുകയോ ഡ്യൂട്ടി നിർവഹിക്കാൻ പാടില്ലെന്ന സിഎംഡിയുടെ ആവർത്തിച്ചുള്ള ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ചത് ആണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇരുവരെയും അന്വേഷണ വിധേയം സസ്പെൻഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here