
വിമാനവാഹിനിക്കപ്പൽ നിർമ്മാണത്തിൽ ചരിത്രം ആവർത്തിക്കാൻ കൊച്ചി കപ്പല്‍ശാല. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചി കപ്പല്‍ ശാലയില്‍ തന്നെ നിർമ്മിക്കാൻ സാധ്യതയേറുന്നു. ഇതിനായി നാവികസേന ശുപാര്‍ശ പ്രതിരോധമന്ത്രാലയത്തിന് കൈമാറി. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇന്‍ഡിജീനിയസ് എയര്‍ക്രാഫ്റ്റ് ക്യാരിയര്‍-2 എന്നാകും രണ്ടാം വിമാനവാഹിനിക്കപ്പല്‍ അറിയപ്പെടുക. തദ്ദേശീയമായ ആദ്യവിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ ശാലയിലാണ് നിര്‍മിച്ചിരുന്നത്.
ഐഎന്‍എസ് വിക്രാന്ത് നിര്‍മാണത്തിന്റെ പേരില്‍ കൊച്ചി കപ്പല്‍ശാല വലിയ അഭിനന്ദനങ്ങള്‍ നേടിയ പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ടാം വിമാനവാഹിനിക്കപ്പലും കൊച്ചിയില്‍ തന്നെ നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. അതേസമയം ഐഎന്‍എസ് വിക്രാന്തിന്റെ പ്രവര്‍ത്തനം വിശാഖപട്ടണത്ത് ഏകീകരിക്കാനുള്ള നീക്കങ്ങളും നടന്നുവരികയാണ്.