വിദ്യാർത്ഥി സമൂഹത്തെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്ന പ്രൊഫ.കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ‘കർഷകമിത്രം’ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി ശ്ലാഘനീയവും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കേണ്ടതുമാണെന്ന് ഐസിഎ ആർ ഡയറക്ടർ ജനറൽ ഡോ. ഹിമാൻഷു പതക്ക് അഭിപ്രായപ്പെട്ടു.

കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിൽ കർഷകമിത്രം പദ്ധതി പ്രകാരം ഒരു മാതൃക കൃഷിതോട്ടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ 1200ഓളം വിദ്യാർത്ഥികൾക്ക് വീടുകളിൽ കൃഷി ചെയ്യുന്നതിനുള്ള  പത്തു തരം ചെടികളും വിത്തും വളവും ഗ്രോ ബാഗും അദ്ദേഹം വിതരണം ചെയ്തു.

കൊച്ചി മെത്രാൻ  ഡോ. ജോസഫ് കരിയിൽ, ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ പ്രൊഫ. കെ വി തോമസ്, കൊച്ചി എംഎൽഎ കെ. ജെ മാക്സി, കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്മണ്യം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളിൽ തുടങ്ങിവച്ച മാതൃക കൃഷിത്തോട്ടം മറ്റു ഒൻപതു സ്കൂളുകളിൽ കൂടി തുടങ്ങുമെന്നും 5000 കുട്ടികൾക്ക് വീടുകളിൽ കൃഷി ചെയ്യുന്നതിന് വിത്തും,വളവും, മണ്ണും ഗ്രോ ബാഗും വിതരണം ചെയ്യുമെന്നും പ്രൊഫ. കെ വി തോമസ് പറഞ്ഞു. മാതൃക കൃഷിത്തോട്ടങ്ങൾ നടത്തുന്ന സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും ഡോ. കെ വി പീറ്റർ എൻഡോവ്മെന്റ് അവാർഡും നൽകുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here