കൊച്ചി: പൂനെയിൽ നടന്ന സെൽസി (സൊസൈറ്റി ഓഫ് എൻഡോസ്കോപ്പിക് ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻസ് ഓഫ് ഇന്ത്യ) ദേശീയ സമ്മേളനത്തിൽ ഡോ. ആർ പത്മകുമാറിനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ മിനിമലി ഇൻവേസീവ് സർജറി വിഭാഗം മേധാവിയാണ് ഡോ. ആർ പത്മകുമാർ. 4000-ലധികം സർജന്മാരും ഗൈനക്കോളജിസ്റ്റുകളും അംഗത്വമുള്ള സെൽസി എന്ന സംഘടന, ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ പ്രൊഫഷണലുകൾക്ക് വിവിധ കീഹോൾ സർജറികളിൽ പരിശീലനം നൽകുന്നു.

രാജ്യത്ത് എൻഡോസ്കോപ്പിക്, ലാപ്രോസ്കോപ്പിക് മിനിമലി ഇൻവേസീവ് സർജറി മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ദേശീയ പ്രസിഡന്റായി ഡോ. പത്മകുമാറിന്റെ നിയമനം. കൂടാതെ, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ നിന്നുള്ള ഡോ. മധുകര പൈ സെൽസിയുടെ ദക്ഷിണ മേഖല വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here