കേരളീയം പരിപാടിക്കെതിരെ പല ഭാഗങ്ങളിൽ നിന്നും എതിർപ്പുയരുമ്പോൾ വിശദീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളീയം ധൂർത്തല്ലെന്നും നിരവധി വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയാണെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. എന്നാൽ അതിന് കാരണം കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് ന്യായമായി ലഭിക്കാനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ക്രിസ്മസ് വരെ പെന്ഷന് നീളില്ല. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.