പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 2021 ല്‍ തയാറായ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത്. ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ നിര്‍ദേശിച്ചത്. 2013 ല്‍ നിയമനഉത്തരവ് ലഭിക്കുകയും പലകാരണങ്ങളാല്‍ ജോലിയില്‍ചേരുന്നത് വൈകുകയും ചെയ്ത ജീവനക്കാരെ പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയില്‍ നിന്ന് മാറ്റി പഴയ പെന്‍ഷന്‍ പദ്ധതിയിലാക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു

ഇപ്പോള്‍ പെന്‍ഷനില്‍ സര്‍ക്കാര്‍ നല്‍കുന്ന 10 ശതമാനം വിഹിതം 14 ശതമാനമാക്കി ഉയര്‍ത്തണം 2040 ല്‍മാത്രമെ ഈ പദ്ധതിയുടെ ഗുണം സര്‍ക്കാരിനുണ്ടാകൂ എന്നും അപ്പോള്‍ റവന്യൂ വരുമാനം പെന്‍ഷനിലേക്ക് പോകുന്നത് കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here