വിനോദ യാത്രയ്ക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻ.കെ.എം ഹൈസ്കൂളിൽ പഠിക്കുന്ന മുണ്ടൊളി ഷാരത്തുപറബിൽ ശ്രീ സയനയാണ് മരിച്ചത്. മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ മരണം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു.

കുഴഞ്ഞു വീണ സയനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here