വിവാദ ലോകായുക്ത ഭേദഗതി നിയമം രാഷ്ട്രപതിക്ക് അയക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനിച്ചു. ചാന്‍സലര്‍സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള സര്‍വകലാശാല നിയമ ഭേദഗതികൾ ഉൾപ്പെടെ ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കും. പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ബില്ലുകള്‍ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവര്‍ണറുടെ നടപടിയെ കുറിച്ച് സുപ്രീംകോടതി വിമര്‍ശനം വന്നതിന് പിന്നാലെയാണ് നടപടി.

ലോകായുക്തയുടെ അധികാരം കവര്‍ന്ന്, ഒരുസര്‍ക്കാര്‍വകുപ്പിന്‍റെ തലത്തിലേക്ക് ഭരണഘടനാ സ്ഥാപനത്തെ ചുരുക്കുന്നു എന്ന വിമര്‍ശനം നേരിട്ട ലോകായുക്തനിയമഭേദഗതിയാണ് ഗവര്‍ണര്‍രാഷ്ട്രപതിയുടെ അംഗീകാരത്തിനയക്കാന്‍തീരുമാനിച്ചത്. നിയമസഭ പാസാക്കിയബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അനിശ്ചിതമായി പിടിച്ചുവെക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. പഞ്ചാബ് ഗവര്‍ണരെ വിമര്‍ശിച്ചുകൊണ്ടുള്ള വിധിന്യായം കേരള ഗവര്‍ണര്‍വായിക്കുന്നത് നന്നായിരിക്കും എന്ന് കോടതി അഭിപ്രായപ്പെട്ടതിന് പിറകെയാണ് വിവാദ ബില്ലുകള്‍രാഷ്ട്രപതിക്കയക്കാനുള്ള ഗവര്‍ണരുടെ നിര്‍ണായക തീരുമാനം വന്നത്. ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണരെ മാറ്റുന്നതിനുള്ള സര്‍വകലാശാല നിയമത്തിലെ രണ്ട് ഭേദഗതികള്‍, വൈസ് ചാന്‍സലര്‍നിയമനത്തിനുള്ള സര്‍ച്ച് കമ്മറ്റിയില്‍സര്‍ക്കാരിന് മേല്‍കൈ നല്‍കുന്ന ബില്‍, സര്‍വകലാശാല അപ്പലേറ്റ് അതോറിറ്റി സംബന്ധിച്ച ബില്‍ എന്നിവ രാഷ്ട്രപതിക്ക് അയക്കും.

ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന നിയമഭേദഗതികളില്‍രാഷ്ട്രപതി തീരുമാനമെടുക്കുന്നതാണ് ഉചിതം എന്ന് ആരിഫ് മുഹമ്മദ്ഖാന്‍നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഹകരണ നിയമഭേദഗതി ബില്ലും രാഷ്ട്രപതിക്ക് കൈമാറും. പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കി. ബില്ലിനെകുറിച്ച് നിയമോപദേശം തേടിയ ശേഷമാണ് ഒപ്പിട്ടത്. ഇതോടെ സുപ്രധാന ബില്ലുകള്‍രാഷ്ട്രപതിക്ക് കൈമാറിയെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് രാജ്ഭവന്‍റെ തീരുമാനം. ഇതോടെ സര്‍ക്കാരും ഗവര്‍ണരും തമ്മിലെ തര്‍ക്കം മറ്റൊരുഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.

Kerala governor sent pending bills to

LEAVE A REPLY

Please enter your comment!
Please enter your name here