കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ മൂന്നുപ്രതികളേയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്മകുമാറിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി . അനിതയും അനുപമയും അട്ടക്കുളങ്ങര ജയിലില്‍. റിമാന്‍ഡ് റിപ്പോര്‍ട്ട് ലഭിച്ചു. കുറ്റകൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നു കണ്ടെത്തണം. തിങ്കളാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും . പ്രതികളുടെ ലാപ്ടോപ്പും മൊലൈബുകളും രണ്ടു കാറുകളും ശാസ്ത്രീയമായി പരിശോധിക്കും.

‘ബുദ്ധികേന്ദ്രം അനിതാകുമാരി’

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ്. ഒരുവർഷമെടുത്താണ് പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടു.

കേരളത്തിനെയാകെ ഞെട്ടിച്ച തട്ടിക്കൊണ്ടു പോകൽ പ്രതികൾ ആസൂത്രണം ചെയ്തത്. കോവിഡിനു ശേഷം സാമ്പത്തിക സ്ഥിതി മോശമായതു മുതലാണ് .പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയുടേതായിരുന്നു പദ്ധതി. മൂന്നര ലക്ഷം രൂപയ്ക്ക് മുകളിലുള്ള മകളുടെ യുട്യൂബ് വരുമാനം കൂടി നിലച്ചതോടെ പെട്ടെന്ന് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഒരു മാസത്തോളം കുട്ടിയുടെ വരവു പോക്കുകൾ നിരീക്ഷിച്ച പ്രതികളുടെ രണ്ടു ശ്രമങ്ങൾ രക്ഷകർത്താക്കൾ ഒപ്പമുള്ളതു കാരണം പാളിപ്പോയി. പത്തു ലക്ഷം രൂപ എളുപ്പത്തിൽ സമാഹരിക്കാൻ കഴിയുന്ന മധ്യ വർഗ കുടുംബം എന്നതാണ് ആറു വയസുകാരിയിലേക്കു എത്താൻ കാരണം

പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. റിമാൻഡു ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പൊലീസ് തിങ്കളാഴ്ച നൽകും.

ഒന്നുമില്ലായ്മയിൽ നിന്നു സമൂഹത്തിലെ പലരും പെട്ടെന്നു സമ്പന്നരാകുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണെന്നാണ് കുറ്റം ചെയ്തതിനുള്ള പ്രതികളുടെ ന്യായീകരണം



LEAVE A REPLY

Please enter your comment!
Please enter your name here