നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ എംപി എ എ റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി. ഉമ്മൻചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

തുടർന്ന് പ്രതിഷേധം അക്രമാസക്തമാവുകയും പൊലീസ് ബാരിക്കേട് തകര്‍ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here