പ്രൊഫ.എം.പി. പൂനിയ

വെള്ളാങ്ങല്ലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദ്യാഭ്യാസ, വിദ്യാഭ്യാസേതതര മേഖലകളില്‍ വിജയം വരിച്ച വിശിഷ്ട വ്യക്തികളുമായി സംവദിക്കാന്‍ ലക്ഷ്യമിട്ട് യൂണിവേഴ്‌സല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് തൃശ്ശൂര്‍ വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ചു വരുന്ന ലുമിനറി ടോക്ക് പരമ്പരയില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ എഐസിടിഇ മുന്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. എം.പി. പൂനിയ, ഗ്രാഫിക് ഇറ ഡീംഡ് യൂണിവേഴ്‌സിറ്റി, ഡെറാഡൂണ്‍ മുന്‍ പ്രൊ. ചാന്‍സലര്‍ ഡോ. രാകേഷ് ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

യൂണിവേഴ്‌സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ഷംസുദ്ധീന്‍ ഓണ്‍ലൈനായും പ്രൊഫ. എം.പി. പൂനിയ നേരിട്ട് പങ്കെടുത്തും ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ഇതര മേഖലകളിലും പ്രാവീണ്യം തെളിയിക്കണമെന്നും മാനുഷിക മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും ലൂമിനറി ടോക്ക് പരമ്പര ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രൊഫ. എം. പി. പുനിയ വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.

അദ്ധ്യാപനത്തോടൊപ്പം ഗവേഷണ മേഘലകളില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ഡോ രാകേഷ് ശര്‍മ അധ്യാപകരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതില്‍ അധ്യാപകരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പ്രന്‍സിപ്പാള്‍ ഡോ. ജോസ് കെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു കോളേജ് ഡീന്‍ ഡോ. ജോബിന്‍ എം വി ആമുഖപ്രഭാഷണം നടത്തി.

ഫോട്ടോ – വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിങ്ങ് കോളേജ് ലൂമിനറി ടോക്ക് പരമ്പര മുന്‍ ഏ.ഐ.സി.ടി.ഇ വൈസ് ചെയര്‍മാന്‍ എം.പി. പുനിയ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here