തെലങ്കാനയില്‍ ചടുലനീക്കങ്ങളുമായി കോണ്‍ഗ്രസ്. ഇന്നുതന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ഡി.കെ.ശിവകുമാറും രേവന്ദ് റെഡ്ഡിയും ഉള്‍പ്പെടെ ഉടന്‍ രാജ്ഭവനിലെത്തും.

നാളെ രാവിലെ 10ന് നിയമസഭാ കക്ഷിയോഗം ചേരും. എം.എല്‍.എമാരുമായി എ.ഐ.സി.സി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

90 അംഗ നിയമസഭയില്‍ 55 സീറ്റുമായിട്ടാണ് ബിജെപി ചത്തീസ്ഗഡില്‍ അധികാരം തിരിച്ചുപിടിച്ചത്. ജനക്ഷേമം പ്രചാരണ ആയുധമാക്കിയ ഭൂപേഷ് ബഗേലിനെ അഴിമതി ഉയര്‍ത്തി നേരിട്ടാണ് ബിജെപിയുടെ വിജയം . മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ വിജയിച്ചെങ്കിലും കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ടിഎസ് സിങ് ദേവും കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് കുമാര്‍ ബൈജും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ഒന്‍പതു മന്ത്രിമാര്‍ പിന്നിലാണ്. ബിജെപിയുെട മുന്‍മുഖ്യമന്ത്രി രമണ്‍സിംഗ് 35000 വോട്ടിന് വിജയിച്ചു.

ഡല്‍ഹിയില്‍ ഷീല ദീക്ഷിത്തിന് ശേഷം അധികാര തുടര്‍ച്ച നേടുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി മാറാനുള്ള ഭൂപേഷ് ബഗേലിന്‍റെ ആഗ്രഹം അമിത പ്രതീക്ഷയില്‍ വീണുടഞ്ഞു. മൂന്ന് മാസം വരെ സംസ്ഥാനത്ത് നിഷ്്ക്രിയമായിരുന്ന ബിജെപി മോദിയുടെ ചിറകില്‍ കുതിച്ചുയുര്‍പ്പോള്‍ 71 സീറ്റുമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പരാജയത്തിന്‍റെ കുഴിയില്‍ വീണു. ശക്തരായ സംസ്ഥാന നേതാക്കളില്ലാതിരുന്നിന്നിട്ടും കോണ്‍ഗ്രസിന്‍റ അഴിമതി തുറന്നുകാട്ടിയ മോദിയുടെ പ്രാചാരണം പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. ജനപ്രിയരല്ലാത്ത 22 എം.എല്‍.എമാരെ മാറ്റി പരീക്ഷിച്ചിട്ടും അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായില്ല. മാവോയിസ്റ്റ് മേഖലയായ ദന്ദേവാഡയും സര്‍ഗുജും ഉള്‍പ്പടെ തിരികെ പിടിച്ചാണ് ബിജെപി വിജയക്കൊടി പാറിച്ചത്. നെല്‍–ക്ഷീര കര്‍ഷകര്‍ക്ക് സഹായം ചെയ്തിട്ടും ഭൂപേഷ് ബാഗേലില്‍ ജനങ്ങള്‍ കൈവിട്ടു . 15 സീറ്റില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ അധികാരം ബിജെപി അധികാരം പിടിച്ചത് കൃത്യമായ ആസുത്രണത്തോടെയായിരുന്നു.

കേന്ദ്രനേതൃത്വം പ്രചാരണം ഏറ്റെടുത്തത് ചത്തീസ്ഗഡില്‍ ബിജെപിക്ക് ഗുണമായി. സ്ത്രീകള്‍ക്ക് മാസം ആയിരം രൂപ വാഗ്ദാനം , പാവങ്ങള്‍ക്ക് വീട്, ജോലി എന്നിങ്ങനെയുളള്ള പ്രകടനപത്രികയും ബിജെപിക്ക് അനുകൂലമായി. ഗ്വാണ്ട്വാന ഗണപരിഷത്ത്, ഹമര്‍ രാജ് പാര്‍ട്ടി,ആം ആദ്മി, ജനതാ കോണ്‍ഗ്രസ് ചത്തീസ് ഗഡ് എന്നിവര്‍ കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ഭിന്നിപ്പിച്ചതും ബിജെപിയെ അധികാരത്തിലെത്തിച്ചു. മഹാദേവനെ പോലും ഭൂപേഷ് ബഗേല്‍ അഴിമതിക്ക് ഉപയോഗിച്ചുവെന്ന് മോദിയുടെ പ്രചാരണം സത്യമെന്ന് ജനം വിശ്വസിച്ചു. കോണ്‍ഗ്രസികത്ത് പരസ്പരം കാലുവാരലും പരാജയത്തിന് കാരണമാക്കിയിട്ടുണ്ട് . മന്ത്രിമാര്‍ ഉള്‍പ്പടെ പലപ്രമുഖരുടെയും കൂട്ടത്തോടെയുള്ള തോല്‍വി ഇതിന്‍റെ

LEAVE A REPLY

Please enter your comment!
Please enter your name here