നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ കോൺഗ്രസ് പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. കോൺഗ്രസിന്റെത് സങ്കുചിത കാഴ്ചപ്പാടാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് ചുരുങ്ങുകയാണെന്നു കുറ്റപ്പെടുത്തിയ മന്ത്രി, യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ലെന്നും പറഞ്ഞു. ഒരു സെമിനാറിൽ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ കോൺഗ്രസ്സ് നടപടിയെടുത്തത്. സർക്കാർ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സർക്കാർ എല്ലാവരുടേതുമാണ്. പിന്നെ എങ്ങനെയാണ് കോൺഗ്രസ് ഗോപിനാഥനെതിരെ നടപടിയെടുത്തതെന്നും പി.രാജീവ് ചോദിക്കുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പം മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയിരുന്നു. തുടർന്ന് ഇന്നലെ ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരൻ അറിയിച്ചു. രാമനാഥപുരത്തെ ക്ലബ്ബ് 6 കൺവെൻഷൻ ഹാളിൽ ശനിയാഴ്ച നടന്ന നവകേരളസദസ്സിൽ പങ്കെടുത്ത എ.വി. ഗോപിനാഥിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ നടപടിയുമാണെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നവകേരളസദസ്സ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് നടപടിക്ക് കാരണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here